Saturday, April 11, 2009

97.ചിപൂ (Chi Poo)

വാപൂ എന്നും പേരുള്ള ഈ നായ പൂഡിലിന്റെയും ചിഹ്വാഹയുടെയും സങ്കരയിനം ആണ്. ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ലെങ്കിലും വളരെ ജനപ്രിയ ഇനമാണ്. രോമം അധിയം പൊഴിയാത്തതും ഇതിന്റെ ജനപ്രിയമാക്കുവാന്‍ കാരണമാണ്.

7 comments:

പാവപ്പെട്ടവൻ said...

ഈ ഫോട്ടകളും ഇനങ്ങളും എവിടന്നു സംഘടിപ്പിക്കുന്നു ?

ആർപീയാർ | RPR said...

എന്താ മാഷേ പട്ടികളോട് ഇത്ര ഇഷ്ടമാണോ ?

ദീപക് രാജ്|Deepak Raj said...

പ്രിയ പാവപ്പെട്ടവന്‍

ധാരാളം പുസ്തകങ്ങള്‍ പട്ടികളെ ക്കുറിച്ച് വാങ്ങിയിട്ടുണ്ട്. ഒപ്പം നെറ്റിലും ഏറ്റവും അധികം തെരയുക പട്ടികളെകുറിച്ചാണ് . നന്ദി.

പ്രിയ ആര്‍.പി.ആര്‍.

അതെ മാഷേ. മനുഷ്യരെക്കാള്‍ നന്ദിയുള്ളവരല്ലേ പട്ടികള്‍. നന്ദി പ്രതീക്ഷിച്ചു ഒന്നും ചെയ്യരുത് എന്നറിയാം എങ്കിലും. നന്ദി.

ഏറനാടന്‍ said...

ദീപക് രാജേ..

ഈ ശുനകന്‌ ഉചിതമായ നാമം തന്നെ ചാര്‍ത്തിക്കൊടുത്തത് അല്‍ഭുതാവഹമായി!

ചിപൂ..! അടുത്ത് വന്ന് തൊട്ടുരുമ്മിയാല്‍ പേര്‍ വിളിച്ചാല്‍ മതിയല്ലോ.

"ച്ഛീ പൂ!"

ദീപക് രാജ്|Deepak Raj said...

പ്രിയ ഏറനാടന്‍

ഛീ ..പൂ. .........................? അല്ലെ. ഹഹഹ. ചേപ്പൂ.. അതായത് ശരീരത്ത് ഒട്ടി നടക്കുന്നവന്‍ എന്നും പറയാം.

Appu Adyakshari said...

ദീപക്, ഈ നായവര്‍ഗ്ഗങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നോ.. !! അത്ഭുതാവഹം തന്നെ. ഒരു സംശയം ചോദിച്ചോട്ടെ. ഈ ചിപൂ, പൂഡിലിന്റെയും ചിഹ്വാഹയുടെയും സങ്കരയിനം ആണെന്നു പറഞ്ഞല്ലോ. ഈ സങ്കരയിനത്തിലെ ഒരു ആണിനും പെണ്ണിനൂം ഉണ്ടാകുന്ന നായക്കുട്ടി, മറ്റൊരു ചിപൂ ആയിരിക്കുമോ?

qw_er_ty

ദീപക് രാജ്|Deepak Raj said...

പ്രിയ അപ്പുചേട്ടാ,

ചീ.പൂ. ഇനിയും ലോകത്തിലെ ഒരു കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല. കാരണം ചീ.പൂ. ഒരു പൂര്‍ണ്ണ സങ്കരയിനം ആകണമെങ്കില്‍ മാതാപിതാക്കളുടെ ഗുണമേന്മ ഉള്ളതും സ്വതന്ത്രമായ ഒരു സ്വഭാവവിശേഷം ഉള്ളതും ആവണം. ചി.പൂ. ഇപ്പോഴും ഒന്നുകില്‍ ചിഹ്വാഹയുടെയോ അല്ലെങ്കില്‍ പൂഡിലിന്റെയോ സ്വഭാവം കൂടുതല്‍ കാണിക്കും. ഒരേഒരു ഗുണം പൂഡിലിന്റെ പോലെ രോമം പൊഴിയുന്നില്ല എന്നതാണ്. പക്ഷെ അതും ചില പൂഡിലിന് അങ്ങനെ ആവണമെന്നില്ല. ചീ.പൂ. പൊതുവേ മര്യാദക്കാരന്‍ ആണ്. ചിഹ്വാഹയെ അപേക്ഷിച്ച് അങ്ങനെ ഒരു ഗുണം ഉണ്ട്.

അതുപോലെ രണ്ടു ചീ പൂ വില്‍ ഉണ്ടാവുന്ന കുട്ടികള്‍ ചീപൂ തന്നെ ആയിരിക്കും. പക്ഷെ അപ്പോഴും സ്വതന്ത്രമായ ഒരു സ്വഭാവവിശേഷം (കാഴ്ചയില്‍ മാത്രമല്ല) ചീ പൂ വിനു ഉണ്ടെന്നു കേന്നേല്‍ ക്ലബുകള്‍ അംഗീകരിച്ചിട്ടല്ലത്തത് കൊണ്ട് സാരമായ വെത്യാസം പറയാന്‍ ആവില്ല. നായകളെ വില്‍ക്കുവാന്‍ വേണ്ടി വളര്‍ത്തുന്നവര്‍ ലോകം മുഴുവന്‍ ഇതിനെ ഒരു ബ്രീഡ് ആയി അംഗീ കരിച്ചിട്ടുണ്ട്. എന്നാല്‍ കേന്നേല്‍ ക്ലബുകള്‍ അംഗീകരിക്കാത്തത് കൊണ്ട് ഡോഗ് ഷോയില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല.

ഇപ്പോള്‍ ഇത് നൂറോളം നായകളെ ആയുള്ളൂ. ഇനി ഇരുനൂറ്റി പത്തോളം നായകളും കൂടിയുണ്ട്. ഞാന്‍ ആല്‍ഫബെറ്റിക്കല്‍ ആയ വര്‍ഗീകരണം നടത്തി പോസ്റ്റ് ചെയ്യുന്നതുകൊണ്ട് നമ്മുടെ പോമറെനിയന്‍, റോട്ട്വീലര്‍, ജര്‍മന്‍ ഷെപ്പെട് തുടങ്ങിയ പരിചിതമായ ഇനങ്ങള്‍ വരാന്‍ ഇരിക്കുന്നതേയുള്ളൂ.

നന്ദി.