ശരാശരിയില്‍ താഴെ വലിപ്പമുള്ള ഈ നായയുടെ ചെവി നീണ്ടു മടങ്ങിയതും മുറിച്ച വാലും മാത്രമല്ല ഉറപ്പുള്ള ശരീരവും ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ പുറം രോമങ്ങള്‍ നല്ല നീളമുള്ളതും മിനുസമേറിയതും അടിയിലെ രോമങ്ങള്‍ ഇടതൂര്‍ന്നതും ആണ്. പലനിറത്തിലുള്ള കോക്കറുകള്‍ ഉണ്ട് നെഞ്ചത്തും കഴുത്തിലും വെള്ളനിറമുള്ള കോക്കറുകളും ധാരാളമുണ്ട്.ചെറിയ അസുഖങ്ങള്‍ ഒക്കെയുണ്ടെങ്കിലും കളിക്കാനും ഒപ്പം കൂടാനും ചെറിയ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടാന്‍ ഇവ മിടുക്കരാണ്.നല്ല ബുദ്ധിയുള്ളയിനമായ ഇവ കുട്ടികളോടും പ്രായമുള്ളവരോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.
പതിനഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന കോക്കര്‍ സ്പാനിയേല്‍ പതിമൂന്നു കിലോവരെ ഭാരം വരുന്നയിനമാണ്.
ഏതു തരത്തിലുള്ള വാസസ്ഥലത്തോടും പൊരുത്തപ്പെടുന്ന ഇവ അല്പം വ്യായാമം ആവശ്യമുള്ള ഇനമാണ്. ചെറുപ്പത്തിലേ വീട്ടിലുള്ള മറ്റു മൃഗങ്ങളുമായി ഇടകലര്‍ത്തി പരിചയപ്പെടുത്തി വളര്‍ത്തുന്നത് നല്ലതാണ്.
കാവലിനു മിടുക്കനായ ഇവ രക്ഷയ്ക്ക് അത്ര പറ്റിയ ഇനമല്ല.
പലതരത്തിലുള്ള അസുഖങ്ങള്‍ ജന്മനാ വരാന്‍ സാധ്യതയുള്ള ഇതിനെ വളര്‍ത്തുന്നവര്‍ അത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
പത്തുമുതല്‍ പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറു കുട്ടികള്‍ ഉണ്ടാവാറുണ്ട്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
1 comment:
ബുദ്ധിയുള്ളയിനമായ ഇവ കുട്ടികളോടും പ്രായമുള്ളവരോടും ഒരുപോലെ സ്നേഹത്തോടെ പെരുമാറാന്‍ മിടുക്കനാണ്.
ഒരുത്തനെ വേടിക്കണം
Post a Comment