സ്പാനിയേല്‍ ഇനത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന നായയാണ്. സൈന്റ്.ബര്‍നാഡിനോട് സാദൃശ്യമുള്ള ഈ കുറിയകാലുള്ള നായയുടെ തല നല്ല വലിപ്പമുള്ളതാണ്. അല്പം മടിയനാണെങ്കിലും വേട്ടയ്ക്ക് കൊണ്ടുപോയാല്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തയിനമാണ്. പ്രായമുള്ളവരോടും കുട്ടികളോടും വളരെ നന്നായി ഇടപഴകാനുള്ള ഇവന്റെ സ്വഭാവം പേര് കേട്ടതാണ്. ഒടിഞ്ഞു തൂങ്ങിയ നീണ്ട ചെവിയും അതിന്റെ അഗ്രത്തെ ചെമ്പന്‍ നിറവും ഇവന്റെ പ്രത്യേകതയാണ്.ചിലപ്പോഴൊക്കെ അധികം ആളുകളോട് ഇടപെടാതെ മാറിനില്‍ക്കുന്ന സ്വഭാവം ഉണ്ടെങ്കിലും പ്രശ്നക്കാരന്‍ അല്ല.
ഇരുപത് ഇഞ്ച് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിഒമ്പത് കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
ഉടമയോട് വിശ്വസ്തനായ ഈ ഇനം വേട്ടക്കാരന് വെടിവേച്ചിടുന്ന ഇരകളെ എടുത്തുകൊണ്ടു വരാനും, തന്നാലാവും വിധമുള്ള മൃഗങ്ങളെ പിടിക്കാനും കുട്ടികളോട് കൂടി കളിക്കാനും ഒക്കെ ഇഷ്ടം കാണിക്കുന്ന ഇനമാണ്. വളരെ നേരം ആരും ശ്രദ്ധിക്കാതെ വീട്ടില്‍ ഇട്ടാല്‍ ശല്യം ചെയ്യാനും കൈയില്‍ കിട്ടുന്നത് കടിച്ചു കീറാനും ഉള്ള ഒരു സ്വഭാവവും കാട്ടാറുണ്ട്.
പൊതുവേ ഭക്ഷണപ്രിയനായ ഇവ വയറു നിറച്ചു ഉറങ്ങി കൊണ്ടിരിക്കുന്ന സ്വഭാവം ശ്രദ്ധിക്കുക. കാരണം അമിതവണ്ണം പിന്നീട് ഇവയെ മടിയനാക്കാറുണ്ട്.
ശരാശരി പന്ത്രണ്ടു മുതല്‍ പതിനഞ്ച് വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ എട്ടുമുതല്‍ കുട്ടികള്‍ ഉണ്ടാവാറുണ്ട്.
ഫ്രാന്‍സിലും ബ്രിട്ടനിലും പൂര്‍വികന്‍മാരുള്ള ഇവയെ "ഗണ്‍ഡോഗ് " ഗ്രൂപ്പിലാണ് പെടുത്തിയിരിക്കുന്നത്.
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
3 comments:
ഈ പട്ടി പട്ടികള്‍ എന്നയീ ബ്ലോഗിലെ നൂറാമത്തെ പട്ടിയാണ്.
നൂറാമത്തേത് അടിപോളി പട്ടി തന്നെ
congrates
Post a Comment