വട്ടമുഖമുള്ള ഈ ബെല്‍ജിയന്‍ നായ ധാരാളമായി വളര്‍ത്തപ്പെടുന്ന ഇനമല്ലെങ്കിലും വീട്ടില്‍ വളര്‍ത്താന്‍ കൊള്ളാവുന്ന മികച്ചയിനം ആണ്. മനുഷ്യരോട് അധികം പ്രശ്നം ഉണ്ടാക്കില്ലെങ്കിലും ഒരു കുട്ടിസിംഹം പോലെ കാഴ്ചയില്‍ തോന്നിക്കുന്ന ഇവ കുട്ടികളെയും മറ്റുനായകളെയും ഭയപ്പെടുത്തുകയും ഓടിക്കുകയും ചെയ്യും.
ഒരു പക്ഷെ എതിരാളി എത്ര വലിയവന്‍ എന്ന് നോക്കാത്ത പ്രകൃതമായതുകൊണ്ട് വീട്ടില്‍ വലിയ നായകളുള്ളവര്‍ ഒന്നു ശ്രദ്ധിക്കണം.ഇവയുടെ രോമത്തിന്റെ സ്വഭാവമനുസരിച്ച് ഇവയെ മൂന്നായി തരംതിരിക്കാം.മൃദുവായ രോമമുള്ളവയെ പെറ്റിറ്റ് ബ്രാബങ്കന്, ചെമ്പന്‍ നിറമുള്ള പരുപരുത്ത രോമത്തോടുകൂടിയവയെ ബ്രസല്‍സ് ഗ്രിഫോന്‍ എന്നും മറ്റു നിറത്തില്‍ പരുപരുത്ത രോമങ്ങള്‍ ഉള്ളവയെ ബെല്‍ജിയന്‍ ഗ്രിഫോന്‍ എന്നും വിളിക്കുന്നു.
ഗ്രിഫോന്‍ ബെല്‍ജന്‍,ഗ്രിഫോന്‍ ബ്രക്സലോസ്,പിക്കോളോ ബ്രാന്ബാന്റിനോ എന്നും ഇവയ്ക്കുണ്ട്..
പത്ത് ഇഞ്ച് വരെ മാത്രമെ ഇവയ്ക്കു ഉയരം വയ്ക്കൂ.. ഏത് ഗ്രൂപ്പിലാണെങ്കിലും ആറുകിലോയില്‍ കൂടുതല്‍ ഭാരം വയ്ക്കാറില്ല.
ഒരാളെ മാത്രം അനുസരിക്കുന്ന ഇവയെ പരിശീലിപ്പികാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. പിന്നെ കുട്ടികളെ അല്പം അകറ്റുന്നത് നന്നായിരിക്കും..
കാവലിനു മികച്ചയിനമായ ഇവയെ രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളില്ല..
പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഒന്നു മുതല്‍ മൂന്നു കുട്ടികള്‍ വരെ ഇവയുടെ ഒരു പ്രസവത്തില്‍ ഉണ്ടാവും..
"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്..
67.ബ്ലോഗില്‍ ഒരുവര്‍ഷം.
15 years ago
1 comment:
കാഴ്ചയില്‍ മാത്രമല്ല സ്വഭാവത്തിലും ഈ നായ ഒരു കുട്ടിസിംഹത്തെ ഓര്‍മിപ്പിക്കും
Post a Comment