Monday, August 1, 2011

120 . ഇംഗ്ലീഷ് കോക്കര്‍ സ്പനിയേല്‍ (English cocker spaniel)



വേട്ടക്കാരന്റെ ഏറ്റവും പ്രിയപ്പെട്ടയിനത്തിന്റെ ജോലിയും മികവും വെടിവെച്ചിടുന്ന പക്ഷികളെയും ചെറു മൃഗങ്ങളെയും കണ്ടെത്തി ഉടമയ്ക്കെത്തിച്ചു കൊടുക്കുകയെന്നതാണ്.. ചെറുപ്പത്തിലെ തന്നെ ഇതിന്റെ വാല്‍ ഡോക്ക് ചെയ്തിരിക്കും.. നല്ല ചുറുചുറുക്ക് ഉള്ളയിനമാണെങ്കിലും ചെറിയ ആരോഗ്യ പ്രന്ശ്നങ്ങള്‍ ഉള്ളയിനമാണ്.. ചില കൊക്കറുകള്‍ കേള്‍വിശക്തിയില്ലാതെ പോകുന്നു.. ഹൃദയസംബന്ധിയായ പ്രശ്നങ്ങളും കൊക്കറില്‍ കണ്ടുവരുന്നുണ്ട്.. എന്നിരുന്നാലും ഉടമയോട് ഇത്ര ആത്മാര്‍ത്ഥതയുള്ളയിനങ്ങള്‍ കുറവാണ്..

മേരി കൊക്കറെന്നും പേരുള്ള ഈയിനത്തിനു ഒന്നരയടിയില്‍ താഴെമാത്രമേ ഉയരം വെയ്ക്കുകയുള്ളൂ. പരമാവധി ഭാരം പതിനഞ്ചു കിലോയും.

പലനിറത്തിലും കൊക്കറുകള്‍ ഉണ്ട്. അല്‍പ്പം നീളമുള്ള പരുപരുത്തതോ മിനുക്കമുള്ളതോ ആവും ഇവയുടെ രോമം..
എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത കോക്കറുകള്‍ ഉടമയെ തൃപ്ത്തിപ്പെടുത്താന്‍ എന്തും ചെയ്യും.. വേട്ടക്കര്യത്തില്‍ ഇവയുടെ മിടുക്ക് എടുത്തുപറയണം..

തീരെച്ചെറിയ കുട്ടികളെ ഇവയുടെ അടുത്തു വിടുമ്പോള്‍ അല്‍പ്പം സൂക്ഷിക്കുക.. എന്നാല്‍ മുതിര്‍ന്ന കുട്ടികളോട് നന്നായി ഇവ പെരുമാറും..

കാവലിനു മികച്ചയിനമാണെങ്കിലും ആളില്‍ ചെറിയവന്‍ ആയതുകൊണ്ട് തന്നെ രക്ഷയ്ക്കായി വളര്‍ത്താന്‍ ഇവയെ കൊള്ളില്ല..

ബ്രിട്ടീഷ്കാരനായ ഈയിനത്തെ ഫ്ലാറ്റിലോ വീടുകളിലോ വളര്‍ത്താം.. നന്നായി വ്യായാമം ഇവയ്ക്കു ആവശ്യമാണ്.. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വയസ്സ് വരെ ആയുള്ള ഈയിനത്തിനു ഒരുപ്രസവത്തില്‍ മൂന്നുമുതല്‍ എട്ടുവരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.. ഗണ്‍ ഡോഗ് കാറ്റഗറിയില്‍ ഇവയെപ്പെടുത്തിയിരിക്കുന്നത്.

119 . ഇംഗ്ലീഷ് ബുള്‍ഡോഗ് (English Bulldog)



ഇംഗ്ലീഷ്കാരന്റെ അഭിമാനചിഹ്നമാണ് ഈ നായ. അല്‍പ്പം അഹങ്കാരിയായ ഈയിനം പക്ഷെ വീട്ടുകാരോട് നല്ല കൂറുള്ളയിനമാണ്.. കുട്ടികളോട് നല്ല സ്നേഹമുള്ള ഈയിനം കുറിയകാലുകളോടു കൂടിയ അല്‍പ്പം തടിയുള്ളയിനമാണ്. ഒട്ടും നീന്താന്‍ കഴിയാത്ത ഈ നായയെ വെള്ളത്തില്‍ വീണാല്‍ പിന്നെ ജീവനോടെ കിട്ടാനും പ്രയാസമാണ്.. വളരെപ്പെട്ടെന്നു ശരീരം ചൂടാവുന്ന ഈയിനത്തെ മെഡിറ്ററെനിയന്‍ , ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ വളര്‍ത്തുന്നവര്‍ ഇതും മനസ്സില്‍ വെയ്ക്കുന്നത് നന്നായിരിക്കും.. ഭക്ഷണം കണ്ടാല്‍ മറ്റുള്ള നായകളോടു അല്‍പ്പം അടുപ്പക്കുറവ് കാട്ടിയാലും പൊതുവേ വീട്ടിലെ മറ്റുനായകളോട് അത്ര പ്രശ്നക്കാരന്‍ അല്ല.. എന്നാല്‍ ദേഷ്യം വന്നാല്‍ അത്രവിട്ടുകൊടുക്കാനും ഇവന്‍ തയ്യാറാകില്ല.. കടുത്ത വ്യായാമം അത്രപ്രിയമല്ലാത്ത ഇവയുടെ ഉടമ അത് മനസ്സിലോര്‍ക്കുന്നത്‌ നന്നായിരിക്കും.. വായിലൂടെ തുപ്പല്‍ ഒലിപ്പിക്കുകയും കൂര്‍ക്കം വലിയും ശ്വസിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അത്ര രസകരമല്ലാത്ത ശബ്ദം ഉണ്ടാക്കുന്നതും സാധാരണമാണ്.. അതേപോലെ ഇവയുടെ മുഖം അല്‍പ്പം വലുതും മുഖത്തെ ത്വക്ക് അല്‍പ്പം വലിഞ്ഞു തൂങ്ങിയതുമായിരിക്കും..

പതിനാറിഞ്ചിനു താഴെമാത്രമേ ഇവയ്ക്കു ഉയരം വയ്ക്കൂ.. പരമാവധി ഭാരം ഇരുപത്തിനാല് കിലോവരെയും..

പലനിറത്തിലുള്ള ഈയിനത്തിന്റെ മുഖം (പ്രത്യേകിച്ചും മൂക്കിനു ചുറ്റും ) കറുത്തതായിരിക്കും.. മൊത്തത്തില്‍ കറുത്ത ഇനത്തെ പക്ഷെ അത്ര സ്വീകര്യതയില്ല.. വെള്ള ചോക്കലേറ്റ് , ചെമ്പന്‍ , വെള്ള നിറം സാധാരണയാണ്.. ഇവയുടെ രോമം മിനുക്കമുള്ളതെങ്കിലും നീണ്ടതല്ല.

പൊതുവേ അല്‍പ്പം വേഗതകുറഞ്ഞതും ചെറിയ അലസതയുള്ളതും ആയതുകൊണ്ട് ഇതിന്റെ ഇനത്തെ ഒരു കാവല്‍ ജോലിയ്ക്ക് പറ്റിയ ഇനമായി കരുതാറില്ല.. എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ ഒന്ന് കടിക്കാനും അത്യാവശ്യ ഘട്ടങ്ങളില്‍ ഉടമയെ രക്ഷിക്കാനും കഴിയുമെന്നതുകൊണ്ട് ഒരു രക്ഷയ്ക്ക് പറ്റിയിനമായി ഇതിനെ കരുതാം.

ബ്രിട്ടീഷ്കാരനായ ഈ നായ ബുദ്ധിയുള്ള ഇനമാണെങ്കിലും പിടിവാശിക്കാരന്‍ ആയതുകൊണ്ട് കാര്യങ്ങള്‍ പഠിപ്പിച്ചെടുക്കാന്‍ പ്രയാസമാണ്.. മുഖം വൃത്തിയാക്കാനും ഇടയ്ക്ക് അല്‍പ്പം മാത്രം വ്യായാമം കൊടുക്കാനും ശ്രദ്ധിക്കുക. ചൂട് ഇഷ്ടമല്ലാത്തത് കൊണ്ടും അതും ഓര്‍മ്മയില്‍ കരുതുക.. ഭക്ഷണം കുറച്ചുമാത്രം കൊടുത്താല്‍ പൊതുവേ തടിയനായ ഇവനെ പൊണ്ണത്തടിയില്‍ നിന്നും രക്ഷിക്കാം..

അല്‍പ്പം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ഈയിനത്തെ വളര്‍ത്തുന്നവര്‍ അതും ഓര്‍ത്തിരിക്കുക.. ചിലപ്പോഴൊക്കെ കുട്ടികള്‍ ജനിക്കാന്‍ സിസേറിയന്‍ വരെ വേണ്ടിവരാറുണ്ട്.. അതുകൊണ്ട് ആദ്യമായി വളര്‍ത്തുന്നവര്‍ ഈയിനത്തെ ഒഴിവാക്കുകയാവും ബുദ്ധി.
എട്ടുമുതല്‍ പത്തുവയസ്സ് വരെ ആയുസ്സുള്ള ഈയിനത്തിന്റെ ഒരുപ്രസവത്തില്‍ നാലുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്..