
ഇരുപതു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ഇരുപത്തി ഏഴ് കിലോ വരെ ഭാരവും വയ്ക്കാറുണ്ട്.
വളരെ ചെറുപ്പത്തിലേ നല്ല പരിശീലനം കൊടുത്താല്‍ വീട്ടിലെ മറ്റു മൃഗങ്ങളോടും കുട്ടികളോടും നന്നായി പെരുമാറും.
കാവലിനും രക്ഷയ്ക്കും ഏറ്റവും മിടുക്കുള്ള ഇനങ്ങളില്‍ മുന്‍നിരക്കാരന്‍ ആണിവ.പക്ഷെ മിക്കപ്പോഴും സ്ഥിരം വരുന്ന അതിഥികളോട് അല്പം സൌഹാര്‍ദ്ധപരമായി പെരുമാറിയെന്നു വരാം.
ചൈനക്കാരനായ ഈ നായയുടെ ശരാശരി ആയുസ്സ് ഏഴു മുതല്‍ പന്ത്രണ്ടു വരെയാണ്. ഇവയുടെ ഒരു പ്രസവത്തില്‍ നാല് മുതല്‍ ആറു വരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.
"നോണ്‍ സ്പോര്‍ട്ടിംഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment