
ചെസ്സി,ചെസപീക് ബേ ഡക്ക് റിട്രീവര്‍ എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിയാറു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി ഏഴ് കിലോവരെ ഭാരവും വയ്ക്കും.
കാവലിന് സമര്‍ത്ഥന്‍. ഇവ രക്ഷയ്ക്കും അതേപോലെ കഴിവുള്ളവന്‍ തന്നെ.
വീട്ടിലെ മറ്റു മൃഗങ്ങളെയും അടക്കി ഭരിക്കാന്‍ താല്പര്യം കാട്ടുമെങ്കിലും അവരോടൊത്ത് പോകാന്‍ താല്പര്യം കാട്ടും.വെള്ളത്തില്‍ എറിയുന്ന എന്തും എടുത്തുകൊണ്ടു വരുന്ന ഇവ ഇപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടപ്പെടുന്നവയാണ്.അതുകൊണ്ട് തന്നെ ഫ്ലാറ്റ്കളിലോ നഗരങ്ങളിലോ താമസിക്കുന്നവര്‍ ഇവയെ ഒഴിവാക്കുക.ഗ്രാമത്തില്‍ എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയുന്നിടത്ത് മാത്രമേ ഈ നായ ആരോഗ്യത്തോടും സന്തോഷത്തോടും ഇരിക്കുകയുള്ളൂ.
പതിമൂന്നു വയസ്സ് വരെ ആയുസ്സുള്ള ഈ അമരിക്കന്‍ നായയുടെ ഒരു പ്രസവത്തില്‍ ഏഴ് മുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
No comments:
Post a Comment