
ചൈനീസ് ഹെയര്‍ലെസ്,ചൈനീസ് എഡിബിള്‍ ഡോഗ്,ചൈനീസ് ഷിപ്പ് ഡോഗ്,ചൈനീസ് റോയല്‍ ഹെയര്‍ലെസ്,ഈജിപ്തില്‍ പിരമിഡ് ഹെയര്‍ലെസ്,ഗിസ ഹെയര്‍ലെസ്,ആഫ്രിക്കയില്‍ സൌത്ത് ആഫ്രിക്കന്‍ ഹെയര്‍ലെസ് ,തുര്‍ക്കിയില്‍ തുര്‍ക്കിഷ് ഹെയര്‍ലെസ് എന്നും ഇവയ്ക്കു പേരുണ്ട്.
പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു ആറ് കിലോ വരെ ഭാരവും ഉണ്ടാവുണ്ട്.
എല്ലാവരോടും വളരെ സൌഹൃദമായി ഇടപെടുന്ന ഗുണമുണ്ടെങ്കിലും ഇതേ സ്വഭാവത്താല്‍ കാവലിനോ രക്ഷയ്ക്കോ ഇവയെ വളര്‍ത്താന്‍ കഴിയില്ല.
വീട്ടുകാരോട് മാത്രമല്ല വീട്ടില്‍ വരുന്നവരോടും വളരെ സ്നേഹത്തോടെ മാത്രമേ ഇവ പെരുമാറൂ. കാവലിനു നായയെ ആന്വേഷിക്കുന്നവര്‍ വേറെ ഇനത്തെ നോക്കുന്നതാവും നല്ലത്.ഈ ജനുസ്സിന്റെ പൂര്‍വികന്‍മാര്‍ ചൈനയിലും ആഫ്രിക്കയിലും ഉണ്ടായിരുന്നതിനാല്‍ ഏതു നാട്ടില്‍ നിന്നാണ് വന്നതെന്ന് തര്‍ക്കവിഷയമാണ്.
പത്തു മുതല്‍ പതിനാലു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ നാല് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
"ടോയി" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
No comments:
Post a Comment