
ഒന്നര അടി ഉയരം മാത്രം വയ്ക്കുന്ന ഇവന്‍ പതിനേഴു കിലോവരെ ഭാരവും വയ്ക്കും..
കാവലിനു ശരാശരിമാത്രം ഉപയോഗപ്പെടുത്തുവാന്‍ കൊള്ളാവുന്ന ഇവയെ രക്ഷയ്ക്കായി വളര്‍ത്തുവാന്‍ ആവില്ല.. എല്ലാവരോടും സ്നേഹത്തോടെ പെരുമാറും എന്നതാണ് ഇവന്‍റെ പോരായ്മ.
നല്ല ബുദ്ധിയുള്ള ഇനമായ ഇവയെ വേട്ടയുടെ ഗുണങ്ങളും സാധനം എടുത്തുകൊണ്ടുവരാനും വേട്ടയാടപ്പെട്ട ജീവിയെ തെരഞ്ഞു കൊണ്ടുവരാനും ചെറുപ്പത്തിലേ പരിശീലിപ്പിക്കണം.
പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെ വയസ്സ് ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ അഞ്ചു മുതല്‍ ഏഴ് കുട്ടികള്‍ വരെ ഉണ്ടാകാറുണ്ട്..
"ഗണ്‍ഡോഗ്" ഗ്രൂപ്പിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്.
1 comment:
Nannayirikkunnu. Uapakarapradam thanne ketto. Ashamsakal.
Post a Comment