
ചെറുപ്പത്തില്‍ തന്നെ വീട്ടിലുള്ള മൃഗങ്ങളുമായി ഇടകലര്‍ത്തി വളര്‍ത്തണം ഇല്ലെങ്കില്‍ തീര്‍ച്ചയായും ഇവന് പ്രശ്നക്കാരന്‍ ആവും. പക്ഷെ ആണ്‍പട്ടികളുമായി ചങ്ങാത്തം കൂടാന്‍ താത്പര്യം കാട്ടാറുമില്ല..കാഴ്ചയില്‍ ബുള്‍ ഡോഗിനോട് സാമ്യം ഉണ്ടെങ്കിലും സ്വഭാവത്തില്‍ ടെറിയറോട് അടുത്ത് നില്ക്കുന്നു.. ആക്രമണം നടത്തിയാല്‍ പിന്മാറാത്ത സ്വഭാവം കൊണ്ടുതന്നെ ഡോഗ് ഫൈറ്റിങ്ങില്‍ ഇവയെ ഉപയോഗിക്കാറുണ്ട്.. പക്ഷെ മറ്റു ഫൈറ്റര്‍ ഡോഗ് ബ്രീഡുകള്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായി പെരുമാറില്ലെങ്കിലും ബുള്‍ ടെറിയര്‍ പൊതുസ്ഥലങ്ങളില്‍ എന്നും മാന്യനായ നായ ആയിരിക്കും.
ബുള്ളീസ്,ഇംഗ്ലീഷ് ബുള്‍ ടെറിയര്‍,ബുള്‍ ആന്‍ഡ് ടെറിയര്‍ എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിരണ്ടു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തിരണ്ടു കിലോവരെ ഭാരവും വയ്ക്കും.
കാവലിന് അതീവ സമര്ത്ഥന് ആണിവ.. പക്ഷെ രക്ഷയ്ക്ക് മിടുക്കന് ആണെങ്കിലും കടിച്ച ഇരയെ വിടാന്‍ മടിയുള്ള ഇനമായത് കൊണ്ടു അല്പം സൂക്ഷിക്കണം.
പതിനൊന്നു മുതല്‍ പതിനാലു വരെ വര്‍ഷം ആയുസുള്ള ഇവയുടെ നാലുമുതല്‍ എട്ടുകുട്ടികള്‍ വരെ ഇവയുടെ ഒരു പ്രസവത്തില്‍ ഉണ്ടാവാറുണ്ട്.പക്ഷെ കുട്ടികള്‍ ബധിരനായി പിറക്കുക സാധാരണയാണ്.
ബ്രിട്ടീഷ്കാരനായ ഇവയെ "ടെറിയര്‍" ഗ്രൂപ്പില്‍ ആണ് പെടുത്തിയിരിക്കുന്നത്.