
അതീവ കരുത്തനായ ഈ നായയെ Dangerous Dogs Act 1991 പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പെടുന്നു. ലോകത്തില്‍ ഏറ്റവും അപകടകാരിയായ മൂന്നാമത്തെ നായയാണ് ഇവ. വേട്ടയ്ക്ക് ഏറ്റവും മിടിക്കനായ ഇവ കാട്ടുപന്നിയേയും ചെറിയ പുലികളെയും വരെ ആക്രമിക്കാന്‍ കഴിവുള്ള ഇനമാണ്. ഇവ ആക്രമിക്കുമ്പോള്‍ വേട്ടക്കാരന്‍ ആ മൃഗങ്ങളെ വെടിവേയ്ക്കുകയാണ് പതിവ്. പന്നിയെയും മറ്റും ദീര്‍ഘനേരം കടിച്ചു പിടിക്കാനുള്ള ഇവയുടെ കഴിവ് അസാമാന്യം ആണ്. ഹൃസ്വദൂരം വെടിയുണ്ടപോലെ പായാന്‍ കഴിവുള്ള ഇവ ദീര്‍ഘദൂരം ഓടാനും കഴിവുള്ള ഇനമാണ്.
കാഴ്ചയില്‍ തന്നെ കരുത്തു തോന്നിക്കുന്ന ഇവയ്ക്കു ഉയരത്തേക്കാള്‍ നല്ല നീളം ഉണ്ട്. പെണ്‍ പട്ടികള്‍ക്ക് ആണ്‍പട്ടികളെ അപേക്ഷിച്ച് കൂടുതല്‍ നീളം ഉണ്ടാവാറുണ്ട്. വെളുത്ത മിനുസമുള്ള രോമത്തോട് കൂടിയ ഇവയുടെ ചെവി സ്വാഭാവികമായി അല്പം മടങ്ങിയതാണ്. വീട്ടുകാരോടും ഉടമയോടും നല്ല സ്നേഹമുള്ള ഇവ വീട്ടിലെ കുട്ടികളോടും വളരെ നന്നായി പെരുമാറും. അപരിചിതര്‍ ഇവയുടെ അടുത്ത് അധികം പോകാതിരിക്കുന്നതാണ് നല്ലത്.
കാവലിനു അതീവ സമര്‍ത്ഥനായ ഇവ രക്ഷയ്ക്കായി ഉപയോഗിക്കാന്‍ ഏറ്റവും നല്ലയിനങ്ങളില്‍ മുമ്പനാണ്.
തന്റെ ജീവന്‍ കൊടുത്തും ഉടമയെയും കുടുംബത്തെയും രക്ഷിക്കാന്‍ ഇവ കഴിവുള്ളതും സന്നദ്ധനുമാണ്.
കളികളില്‍ പങ്കെടുക്കാനും വീട്ടുകാരോട് ഒത്തു നടക്കാനും വളരെ ഇഷ്ടമുള്ളയിനമാണ് ഇവ.
അര്‍ജെന്റനിയന്‍ മാസ്റ്റിഫ് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിയെട്ട് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു അറുപതു കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
അല്പം ദേഷ്യക്കാരന്‍ ആണെങ്കിലും അതീവ ബുദ്ധിശാലിയായ ഈയിനത്തെ നന്നായി പരിശീലിപ്പിക്കണം. മറ്റു മൃഗങ്ങളോട് പരിചയപ്പെടുത്തി വളര്‍ത്തിയില്ലെങ്കില്‍ അവയെ വേട്ടയാടുന്ന സ്വഭാവം കാട്ടുമെന്നതിനാല്‍ അല്പം ശ്രദ്ധ കൊടുത്ത് പരിശീലിപ്പിക്കുക.അനുസരണ വളരെ ചെറുപ്പത്തിലേ പഠിപ്പിക്കണം. അതേപോലെ തന്നെ ചെറുപ്പത്തിലേ വീട്ടിലെ കുട്ടികളോടും ഇണക്കി വളര്‍ത്തുക. നല്ല വ്യായാമം ആവശ്യമുള്ളയിനമാണ്.ഇപ്പോഴും വെയിലില്‍ നിര്‍ത്താതെ തണലില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം.
ഇവയ്ക്കു ഏറെനേരം സൂര്യപ്രകാശം അടിച്ചാല്‍ അല്പം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. സണ്‍ ബണ്‍ ഇവയെ അലട്ടുന്ന പ്രശ്നമാണ്. ഏകദേശം പത്തുശതമാനത്തോളം നായക്കുട്ടികള്‍ ബധിരന്‍മാരായി ജനിക്കാറുണ്ട്.
ശരാശരി പത്തുമുതല്‍ പന്ത്രണ്ടു വരെയാണ് ഇവയുടെ ആയുസ്സ്. ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ എട്ടു കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.
5 comments:
ദീപക്കേ... ഇവനെ എനിക്കങ്ങു ഇഷ്ടപ്പെട്ടു കരുത്തിന്‍റെ നായരുപം
അമ്പേ!!
ഭയങ്കരന്‍ തന്നെ.
അമ്പോ!!
ഭയങ്കരന്‍ തന്നെ
ജിമ്മില്‍ പോയി മസില് പെരുപ്പിച്ച നായ...ഹമ്മേ...:)
ടേയ്...ടേയ് നോക്കിപ്പേടിപ്പിക്കാതടേയ്....
Post a Comment