Wednesday, May 20, 2009

108.ചെക്കോസ്ലോവാക്യന്‍ വൂള്‍ഫ് ഡോഗ് (Czechoslovakian Wolfdog)

ചില കെന്നല്‍ ക്ലബുകളും ഇന്നും അംഗീകരിക്കാത്ത ജര്‍മ്മന്‍ ഷെപ്പേഡിന്റെയും കാര്‍പ്പാത്തിയന്‍ ടിമ്പര്‍ ചെന്നായയുടെയും സങ്കരയിനമായ ഇവ രൂപത്തിലും ഭാവത്തിലും ഏറെ സാദൃശ്യം ചെന്നയയോടാണ്. ഉടമയോടും വീട്ടുകാരോടും മാത്രം ഇണങ്ങുന്ന ഇവ പേടിയില്ലാത്തതും വളരെ ആക്രമണകാരിയും ആണ്. അപരിചിതരോട് വളരെ മോശമായി പ്രതികരിക്കുക ഇവയുടെ ഒരു ശീലമാണ്. കഴിവുള്ളതും നായയെ നിയന്ത്രിക്കാനും കഴിവുള്ള ഒരാള്‍ക്ക്‌ യോജിച്ച ഇനമായ ഇവയെ പരിശീലിപ്പിച്ചാല്‍ എന്നും മികച്ച കൂട്ടുകാരനായി കൊണ്ടുനടക്കാം.
ചെക്ക്‌ വൂള്‍ഫ് ഡോഗ് , സെസ്കോ ശ്ലോവെന്‍സ്കി വ്ലാക്, സ്ലോവാക് വൂള്‍ഫ് ഡോഗ് , ചീന്‍ ലൂപ്‌ ചെക്ലോവാക് എന്നും ഇവയ്ക്കു പേരുണ്ട്.
ഇരുപത്തിഒമ്പത് ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയ്ക്കു മുപ്പത്തി അഞ്ചു കിലോവരെ ഭാരവും വരാറുണ്ട്‌.
ഇവയെ വളര്‍ത്തുന്നവര്‍ വളരെ ശ്രദ്ധിക്കണം. അധികം കുരയ്ക്കാത്ത ഇവയെ കാവലിനായി വളര്‍ത്തുന്നത് നന്നല്ല. കുറയ്ക്കാതെ വന്നു കടിക്കുന്നത് ശീലമായതിനാല്‍ അതും ശ്രദ്ധിക്കുക. പരിശീലനം വളരെ പ്രയാസമുല്ലതായിരിക്കും. വളരെ പെട്ടെന്ന് മടുക്കുന്ന ശീലമുള്ളതിനാല്‍ വളരെ ശ്രദ്ധിച്ച്‌ മാത്രമേ ഇവയെ പരിശീലിപ്പിക്കാനാവൂ.. കുട്ടികളായാലും മറ്റു മൃഗങ്ങള്‍ ആയാലും വീട്ടിലെ അംഗങ്ങള്‍ ആണെങ്കില്‍ മാത്രമേ ഇവ സൌമ്യമായി പെരുമാരൂ.
അടിസ്ഥാനപരമായി വേട്ടക്കാരാന്‍ ആയതിനാല്‍ നായാട്ടിന്റെ കാര്യത്തില്‍ മികവ്‌ കാട്ടും. രക്ഷയ്ക്കും വളരെ നല്ലയിനമാണ്. പക്ഷെ അപരിചിതര്‍ വളരെ സൂക്ഷിക്കെണ്ടിവരും.
പത്തുമുതല്‍ പന്ത്രണ്ടു വയസ്സ് വരെ ആയുസ്സുള്ള ഇവയുടെ ഒരു പ്രസവത്തില്‍ നാലുമുതല്‍ എട്ടുകുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

6 comments:

അരുണ്‍ കരിമുട്ടം said...

ഇതാണോ കഴുത്തില്‍ ചാടി പിടിച്ച് കൊല്ലുന്നത്?

Ashly said...

"...ചില കെന്നല്‍ ക്ലബുകളും ഇന്നും അംഗീകരിക്കാത്ത..." : could i know why ? first time i am hearing this. anyway, i am not a hard core animal lover. Could you please help me understand why some dogs are not rgzed? ?

ദീപക് രാജ്|Deepak Raj said...

പ്രിയ അരുണ്‍
അങ്ങനെ ഒരു ഇനമില്ല. പിന്നെ പിറ്റ് ബുള്ളിനെ കുറിച്ചുള്ള പറച്ചിലാണ് അത്. അതിന്റെ വിവരങ്ങള്‍ പിന്നീട് എഴുതാം.

പ്രിയ ആഷ്ലി
രണ്ടിനം നായകളെ തമ്മില്‍ ഇണചെര്‍ത്തു മൂന്നാമത് ഒരിനത്തെ സൃഷ്ടിക്കാം. ഉദാഹരണം ബുള്‍മാസ്റ്റിഫ് . എന്നാല്‍ മൂന്നാമത്തെ ഇനം അതായതു സങ്കരയിനം ഒരു പുതു ഇനമായും മെച്ചപ്പെട്ട ജനിതക ഗുണങ്ങള്‍ ഉള്ളതായാലും അതുപോലെ പേരന്റ്സ്‌ നായകളില്‍ നിന്ന് വ്യത്യാസവും ഉണ്ടായിരികണം. എന്നാല്‍ ഈ പോസ്റ്റില്‍ പറഞ്ഞ സങ്കരയിനം നായയും ചെന്നായയും തമ്മിലുള്ള സങ്കരവും എന്നാല്‍ ചെന്നായയോടു കൂടുതല്‍ സാമ്യം പുലര്‍ത്തുന്നതും സ്വതന്ത്രയിനം എന്ന് പറയാന്‍ പ്രയാസമുള്ളതും ആണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ കേന്നേല്‍ ക്ലബ് പോലെയുള്ള കേന്നേല്‍ ക്ലബുകള്‍ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ നായ പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശനം നടത്താനോ അവരുടെ രെജിസ്റ്റെര്‍ നമ്പര്‍ കിട്ടാനോ കഴിയില്ല.

Ashly said...

Thank you Deepak. It was something new to me !!!! Thanks a TON!!!(എന്ന് വച്ചാല്‍ ഒരു രണ്ടു മൂന്ന് kg)

Nat said...

എന്താണവന്റെ ഒരു ഗാംഭീര്യം... soooo handsome.... ഹസ്കിയെപ്പോലെയുണ്ടോ കാണാന്‍? അതോ എനിക്ക് വെറുതെ തോന്നിയതാണോ....

ദീപക് രാജ്|Deepak Raj said...

നതാഷ
ഇവന് ചെറിയ ഹസ്കി ലുക്ക്‌ ഉണ്ട്. ഞാന്‍ ഹസ്കികളെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. ഹസ്കിയില്‍ ഒരു ഗാഭീര്യത്തെക്കാള്‍ കുട്ടിത്തം തോന്നും എന്നാണു എനിക്ക് തോന്നിയത്. എന്നാല്‍ ഇവന് ഗാംഭീര്യം തന്നെ കൂടുതല്‍