Wednesday, April 29, 2009

103.കോക്കാപ്പൂ (Cockapoo)

കോക്കര്‍ സ്പ്പാനിയേല്‍, മിനിയേച്ചര്‍ പൂഡില്‍ എന്നിവയുടെ സങ്കരയിനമാണ് കോക്കാപ്പൂ.

ആരോഗ്യവാനും സ്നേഹമുള്ളതും ഭംഗിയുള്ളതുമായ ഈയിനത്തെ ഒരു പ്രധാന കേന്നേല്‍ ക്ലബുകളും അംഗീകരിച്ചിട്ടില്ല.

പതിമൂന്നു ഇഞ്ച് വരെ ഉയരം വയ്ക്കുന്ന ഇവയുടെ ടോയി ഇനത്തില്‍ പെട്ടവ ആറ് കിലോയില്‍ താഴെയും മിനിയേച്ചര്‍ ഇനം എട്ടു കിലോവരെയും മാക്സി ഇനം ഒമ്പത് കിലോയില്‍ കൂടുതലും എന്നാല്‍ ഏറ്റവും പ്രിയങ്കരമായ ടീകപ്പ് ടോയി മൂന്നു കിലോയില്‍ താഴെയും മാത്രമേ ഭാരം വയ്ക്കൂ.

എല്ലാവരോടും നന്നായി ഇടപെടുന്ന ഇവയെ കാവലിനു ശരാശരി ഉപയോഗപ്പെടുത്താമെങ്കിലും രക്ഷയ്ക്കായി വളര്‍ത്താന്‍ കൊള്ളില്ല.

പതിനാലു മുതല്‍ പതിനെട്ടു വയസ്സുള്ള ഈ അമേരിക്കന്‍ ഇനത്തിന്റെ ഒരു പ്രസവത്തില്‍ നാലുമുതല്‍ ആറ് കുട്ടികള്‍ വരെ ഉണ്ടാവാറുണ്ട്.

1 comment:

വാഴക്കോടന്‍ ‍// vazhakodan said...

ഞാനോര്‍ത്തു വല്ല പൂവുമായിരിക്കും എന്ന്. യെവന്‍ അത്ര പോരാ അല്ലെ? കാണാന്‍ നല്ല ശേലാട്ടാ