
വേട്ടക്കാരന്റെ ഏറ്റവും പ്രിയപ്പെട്ടയിനത്തിന്റെ ജോലിയും മികവും വെടിവെച്ചിടുന്ന പക്ഷികളെയും ചെറു മൃഗങ്ങളെയും കണ്ടെത്തി ഉടമയ്ക്കെത്തിച്ചു കൊടുക്കുകയെന്നതാണ്.. ചെറുപ്പത്തിലെ തന്നെ ഇതിന്റെ വാല്‍ ഡോക്ക് ചെയ്തിരിക്കും.. നല്ല ചുറുചുറുക്ക് ഉള്ളയിനമാണെങ്കിലും ചെറിയ ആരോഗ്യ പ്രന്ശ്നങ്ങള്‍ ഉള്ളയിനമാണ്.. ചില കൊക്കറുകള്‍ കേള്‍വിശക്തിയില്ലാതെ പോകുന്നു.. ഹൃദയസംബന്ധിയായ പ്രശ്നങ്ങളും കൊക്കറില്‍ കണ്ടുവരുന്നുണ്ട്.. എന്നിരുന്നാലും ഉടമയോട് ഇത്ര ആത്മാര്‍ത്ഥതയുള്ളയിനങ്ങള്‍ കുറവാണ്..
മേരി കൊക്കറെന്നും പേരുള്ള ഈയിനത്തിനു ഒന്നരയടിയില്‍ താഴെമാത്രമേ ഉയരം വെയ്ക്കുകയുള്ളൂ. പരമാവധി ഭാരം പതിനഞ്ചു കിലോയും.
പലനിറത്തിലും കൊക്കറുകള്‍ ഉണ്ട്. അല്‍പ്പം നീളമുള്ള പരുപരുത്തതോ മിനുക്കമുള്ളതോ ആവും ഇവയുടെ രോമം..
എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത കോക്കറുകള്‍ ഉടമയെ തൃപ്ത്തിപ്പെടുത്താന്‍ എന്തും ചെയ്യും.. വേട്ടക്കര്യത്തില്‍ ഇവയുടെ മിടുക്ക് എടുത്തുപറയണം..
തീരെച്ചെറിയ കുട്ടികളെ ഇവയുടെ അടുത്തു വിടുമ്പോള്‍ അല്‍പ്പം സൂക്ഷിക്കുക.. എന്നാല്‍ മുതിര്‍ന്ന കുട്ടികളോട് നന്നായി ഇവ പെരുമാറും..
കാവലിനു മികച്ചയിനമാണെങ്കിലും ആളില്‍ ചെറിയവന്‍ ആയതുകൊണ്ട് തന്നെ രക്ഷയ്ക്കായി വളര്‍ത്താന്‍ ഇവയെ കൊള്ളില്ല..
ബ്രിട്ടീഷ്കാരനായ ഈയിനത്തെ ഫ്ലാറ്റിലോ വീടുകളിലോ വളര്‍ത്താം.. നന്നായി വ്യായാമം ഇവയ്ക്കു ആവശ്യമാണ്.. പന്ത്രണ്ടു മുതല്‍ പതിനഞ്ചു വയസ്സ് വരെ ആയുള്ള ഈയിനത്തിനു ഒരുപ്രസവത്തില്‍ മൂന്നുമുതല്‍ എട്ടുവരെ കുട്ടികള്‍ ഉണ്ടാവാറുണ്ട്.. ഗണ്‍ ഡോഗ് കാറ്റഗറിയില്‍ ഇവയെപ്പെടുത്തിയിരിക്കുന്നത്.
2 comments:
റീസ്റ്റാർട്ട് ചെയ്തല്ലെ?
നന്നായി.
പ്രിയ അനില്‍ @ ബ്ലോഗ് ,
മടി കൊണ്ടാണ് എഴുത്ത് നിര്‍ത്തിയത്. എന്നാല്‍ ഇത് വീണ്ടും തുടങ്ങണം എന്നാവശ്യപ്പെട്ടു കുറെ അടുത്ത സുഹൃത്തുക്കളുടെ മെയില്‍ കിട്ടിയപ്പോഴാണു വീണ്ടും തുടങ്ങാമെന്ന് തീരുമാനിച്ചത്.. നന്ദി.
Post a Comment